adimage

2026-07-20T07:35:00

#Kelakam #Socio Economic Survey #ST Rajendran #Panchayat

കേളകം: "വിവരമില്ലാതെ വികസനമില്ല" എന്ന സന്ദേശവുമായി കേളകം ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് ഇല്ലിമുക്കിൽ മാതൃകാ സാമൂഹ്യ-സാമ്പത്തിക സർവ്വെ.

വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ എസ്. ടി. രാജേന്ദ്രൻ മാസ്റ്ററാണ് സർവ്വെയ്ക്ക് നേതൃത്വം നൽകിയത്. സംസ്ഥാനത്ത് ഒരു പഞ്ചായത്ത് വാർഡ് നടത്തുന്ന ആദ്യത്തെ സമ്പൂർണ്ണ സർവ്വെ ആണിതെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

വാർഡിലെ 331 വീടുകളിലെയും 1314 പേരുടെയും ജീവിത വിവരങ്ങൾ അതിസൂക്ഷ്മമായി രേഖപ്പെടുത്തിയിട്ടുണ്ട്.

*ജനക്ഷേമത്തിന്റെ കണക്കുകൾ*

- മുതിർന്ന പൗരന്മാർ: 240 പേർ

- വിധവകൾ: 89 പേർ

- രോഗബാധിതർ: 70 പേർ

- ഭിന്നശേഷിക്കാർ: 4 പേർ

- വിദേശത്ത്: 107 പേർ

- ഉദ്യോഗാർത്ഥികൾ: 22 പേർ


*സാമ്പത്തിക ചിത്രം*

- BPL കുടുംബങ്ങൾ: 147

- APL കുടുംബങ്ങൾ: 184

- വീടില്ലാത്തവർ: 49 കുടുംബങ്ങൾ

- തൊഴിലുറപ്പ് കാർഡുള്ളവർ: 205

*ജീവനോപാധി*

കൃഷി-159, കൂലിപ്പണി-162, ക്ഷീരകൃഷി-39, ചെറുകിട ബിസിനസ്സ്-12, സർക്കാർ-8 എന്നിവയാണ് പ്രധാന തൊഴിലുകൾ.

*അടിസ്ഥാന പ്രശ്നങ്ങൾ*

73 വീടുകളിൽ ഇപ്പോഴും ശരിയായ മാലിന്യ സംവിധാനമില്ല. ആധാർ ഇല്ലാത്തവർ 1, വോട്ടർ ID ഇല്ലാത്തവർ 7 പേർ. റോഡുകൾ, വഴിത്താരകൾ, കടകമ്പോളങ്ങൾ തുടങ്ങിയ ഭൗതിക സൗകര്യങ്ങളും സർവ്വെയിൽ വിലയിരുത്തി.

"ഊഹത്തിന്റെ അടിസ്ഥാനത്തിൽ അല്ല, കൃത്യമായ കണക്കിന്റെ അടിസ്ഥാനത്തിലാണ് വികസനം നടപ്പാക്കേണ്ടത്" എന്ന് രാജേന്ദ്രൻ മാസ്റ്റർ പറഞ്ഞു.

ഈ ഡാറ്റയുടെ അടിസ്ഥാനത്തിൽ ഭവനരഹിതർക്ക് വീട്, തൊഴിലില്ലാത്തവർക്ക് അവസരം, പ്രായമായവർക്കും രോഗികൾക്കും പ്രത്യേക പരിചരണം എന്നിവ ലക്ഷ്യമിട്ടുള്ള പദ്ധതികൾ വാർഡ് വികസന സമിതി ആവിഷ്കരിക്കും.

Content Highlight: Kelakam Ward 14 Conducts Model Socio-Economic Survey, Data of 1314 People Collected

#Kelakam #Socio Economic Survey #ST Rajendran #Panchayat

Next TV

adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage
Entertainment News





adimage